സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങൾ കത്തിനിന്ന 1927-ൽ മദ്രാസ്-മംഗളൂരു മെയിലിൽ മംഗളൂരുവിലേക്ക് യാത്ര ചെയ്യവെ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ തടിച്ചുകൂടിയ ജനങ്ങളെ മഹാത്മാഗാന്ധി അഭിസംബോധന ചെയ്തതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് എംജിആർ ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ (12601/12602) സൂപ്പർഫാസ്റ്റ് മെയിലിന് നീലേശ്വരത്ത് സ്റ്റോപ് അനുവദിക്കണമെന്ന് നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ ശക്തമായ ആവശ്യം ഉന്നയിച്ചു. അന്ന് ഗാന്ധിജിയെ സന്ദർശിച്ച നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് അദ്ദേഹം കൈപ്പടയിൽ എഴുതിനൽകിയ സന്ദേശത്തിൽ, റെയിൽവേ സ്റ്റേഷനിൽ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചകാര്യം പ്രത്യേകമായി പരാമർശിച്ചിട്ടുണ്ട്.
ഗാന്ധിജിയുടെ നീലേശ്വരത്തെ പ്രസംഗത്തിന്റെ നൂറാം വാർഷിക ദിനമായ ഒക്ടോബർ 26 മുതൽ ചെന്നൈ മെയിലിന് നീലേശ്വരത്ത് അനുയോജ്യമായ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്കും ജനപ്രതിനിധികൾക്കും ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി നിവേദനം സമർപ്പിക്കും. യോഗത്തിൽ കൂട്ടായ്മയുടെ പ്രസിഡന്റ് ഡോ.
നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി കെ.വി.
സുനിൽ രാജ്, കെ.വി. പ്രിയേഷ് കുമാർ, പത്മനാഭൻ മാങ്കുളം, ടോംസൺ ടോം, പി.കെ.
ബാലൻ, എ.വി. പത്മനാഭൻ, ദീപേഷ് കുറുവാട്ട്, ഗോപിനാഥൻ മുതിരക്കാൽ, പി.സി.
രാംദാസ്, വിനോദ് അരമന, അശോക്രാജ് വെള്ളിക്കോത്ത്, പി.എസ്. പത്മനാഭൻ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

