തിരുവനന്തപുരം: സംസ്ഥാനത്തെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബിജെപി നേതൃത്വത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ മുൻനിർത്തിയാണ് പാർട്ടി പ്രവർത്തനങ്ങളിൽ നിർണ്ണായകമായ അഴിച്ചുപണി നടത്തിയിരിക്കുന്നത്.
പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്തെ രണ്ട് മേഖലകളായി വിഭജിച്ചു. ഇതിൽ വടക്കൻ മേഖലയുടെ ചുമതല മുതിർന്ന നേതാവായ എംടി രമേശിനും, തെക്കൻ മേഖലയുടെ ഉത്തരവാദിത്തം എസ് സുരേഷിനും നൽകി.
ദേശീയ തലത്തിൽ ശ്രദ്ധേയമായ പദവിയിലേക്ക് ശോഭ സുരേന്ദ്രനെ ഉയർത്തി. അവരെ ദേശീയ പ്രോഗ്രാം ഇൻ ചാർജ് ആയി നിയമിച്ചു.
അനൂപ് ആന്റണിയെ സംസ്ഥാന സെൽ പ്രഭാരിയായും നിയമിച്ചിട്ടുണ്ട്. വിവിധ മോർച്ചകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പുതിയ പ്രഭാരിമാരെയും ചുമതലപ്പെടുത്തി: ഒ.ബി.സി മോർച്ച പ്രഭാരി: അഡ്വ.
കെ.കെ. അനീഷ്കുമാർ
എസ്.സി മോർച്ച പ്രഭാരി: കെ.
സോമൻ
എസ്.ടി മോർച്ച പ്രഭാരി: പി. ശ്യാംരാജ്
മൈനോറിറ്റി മോർച്ച-സംസ്ഥാന മീഡിയ, സോഷ്യൽ മീഡിയ പ്രഭാരി: അഡ്വ.
ഷോൺ ജോർജ്
കിസാൻ മോർച്ച പ്രഭാരി: സി. കൃഷ്ണകുമാർ
യുവ മോർച്ച പ്രഭാരി: അഡ്വ.
പി. സുധീർ
മഹിള മോർച്ച പ്രഭാരി: അഡ്വ.
ബി. ഗോപാലകൃഷ്ണൻ
റിസർച്ച്, ട്രെയിനിങ്, വികസിത കേരളം ഹെൽപ് ഡെസ്ക്: അഡ്വ.
എസ്. ജയസൂര്യൻ സംഘടനയുടെ താഴെത്തട്ടു മുതൽ പ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയമനങ്ങളെന്ന് നേതൃത്വം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

