മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയുടെ കരിയറിൽ വഴിതിരിവായി മാറിയ പുതിയ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്തു. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നിവിൻ, പിന്നീട് തട്ടത്തിൻ മറയത്ത്, പ്രേമം, ഓം ശാന്തി ഓശാന തുടങ്ങിയ ജനപ്രിയ സിനിമകളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട
താരമായി മാറിയത്. ഇടവേളയ്ക്ക് ശേഷം മികച്ച പ്രകടനവുമായി താരം തിരിച്ചെത്തിയ ചിത്രം ഇപ്പോൾ അന്യഭാഷകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
കേരളത്തിലും ഓവർസീസുകളിലും മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് തമിഴ്നാട്ടിലുടനീളം 200-ലധികം സ്ക്രീനുകളിലാണ് പ്രദർശനം ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും ഇന്ന് തിയറ്ററുകളിൽ എത്തിയിട്ടുണ്ട്.
മുൻകാല മലയാള ചിത്രങ്ങളായ പ്രേമം, പ്രേമലു എന്നിവയ്ക്ക് തമിഴ്നാട്ടിൽ ലഭിച്ച വലിയ സ്വീകാര്യത ഈ ചിത്രത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. കഴിഞ്ഞ ഓഗസ്റ്റ് 21-ന് ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണവും മൗത്ത് പബ്ലിസിറ്റിയും നേടി ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്കുപ്രകാരം ആഗോളതലത്തിൽ ചിത്രം ഇതുവരെ 231.25 കോടി രൂപയാണ് വാരിയത്. തമിഴ്, തെലുങ്ക് പതിപ്പുകൾ കൂടി എത്തിയതോടെ ചിത്രം 300 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

