ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം വസ്തുതാ വിരുദ്ധമെന്ന് കണ്ടെത്തൽ. സമരവേദിയില്‍ രണ്ടായിരത്തിലേറെ കുറ്റവാളികള്‍ എത്തിയെന്ന പൊലീസ് വാദമാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ടിലൂടെ പൊളിയുന്നത്.
പൊലീസ് പട്ടികയില്‍ പെടുത്തിയ 25ലേറെ കൊടുംകുറ്റവാളികള്‍ സമരം നടന്ന ദിവസങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ജയിലിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മൊത്തം 2871 കുറ്റവാളികള്‍ സമരപരിസരത്ത് എത്തിച്ചേര്‍ന്നു എന്നായിരുന്നു പൊലീസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്.
ജൂലൈ 20നും 26നും ഇടയില്‍ നടന്ന പ്രതിഷേധത്തിനിടയിലാണ് ഇത്രയധികം കുറ്റവാളികള്‍ സ്ഥലത്തെത്തിയതെന്നായിരുന്നു പൊലീസിന്റെ വാദം. ഫേഷ്യല്‍ റെക്കഗിനീഷന് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സ്ഥിരീകരിച്ചതെന്നും, ഇതില്‍ 201 പേര് കൊടുംകുറ്റവാളികളാണെന്നും പൊലീസ് അവകാശപ്പെട്ടിരുന്നു.
കൊലപാതകം, പീഡനം, പോക്സോ തുടങ്ങി നിരവധി ഗൗരവമേറിയ കേസുകളിലെ പ്രതികളാണ് സമരമുഖത്ത് സാന്നിധ്യമറിയിച്ചതെന്നായിരുന്നു സത്യവാങ്മൂലത്തിലെ ആരോപണം. എന്നാല്‍ പൊലീസിന്റെ ഈ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സമരസ്ഥലത്തെത്തിയെന്ന് പൊലീസ് അവകാശപ്പെട്ട കൊടുംകുറ്റവാളികളുടെ പേരുവിവരങ്ങള്‍, അവര്‍ ഉള്‍പ്പെട്ട
കേസുകള്‍, പ്രസ്തുത തീയതികളില്‍ അവര്‍ ജയിലിലായിരുന്നു എന്നതിന്റെ രേഖകള്‍ എന്നിവ സഹിതമാണ് വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. പൊലീസ് ഉന്നയിച്ച 201 പേരുടെ പട്ടിക പരിശോധിച്ചതില്‍ ആദ്യഘട്ടത്തില്‍ തന്നെ 25 പേര് സമരസമയത്ത് ജയിലില്‍ കഴിയുകയാണെന്ന് വ്യക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

