കെഎസ്ആർടിസി നടപ്പാക്കിയ പ്രിയദർശിനി സർവീസ് കാരണം സ്വകാര്യ ബസ് ഉടമകൾക്ക് ഉണ്ടായ പ്രശ്നം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിനെ സ്വാഗതം ചെയ്ത് ഉടമകൾ. എന്നാൽ റിപ്പോർട്ടിലെ നിർദേശങ്ങളുടെ പ്രായോഗികതയിൽ സംശയമുണ്ടെന്നും ഉടമകൾ പറയുന്നു.
മുൻ ട്രാൻസ്പോർട്ട് കമ്മിഷണറായ കെ. പദ്മകുമാറിന്റെ നേതൃത്വത്തിലാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ബസുകളുടെ സമയക്രമം സംബന്ധിച്ചുള്ള തർക്കം പരിഹരിക്കാൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മേഖലാ സമിതികൾ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും ഇതു പ്രായോഗികമാകുമോ എന്ന് സംശയമുണ്ടെന്നു ഉടമകൾ പറയുന്നു. വയനാട്ടിൽ കൽപറ്റ –മാനന്തവാടി, മാനന്തവാടി – ബത്തേരി, താളൂർ– ബത്തേരി പോലെയുള്ള റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ പോകുന്നുണ്ട്.
എന്നാൽ, നിലവിലുള്ള സർവീസ് റദ്ദാക്കാൻ കെഎസ്ആർടിസി അധികൃതർ തയാറാകില്ലെന്നു ബസ് ഉടമകൾ അഭിപ്രായപ്പെട്ടു. പുതിയ ബസ് റോഡിലേക്ക് പുറത്തിറക്കാൻ 50 ലക്ഷം രൂപയെങ്കിലുമാകുമെന്നിരിക്കെ ബസുകളുടെ പെർമിറ്റ് കാലാവധി 25 വർഷം ആക്കുന്നത് ആശ്വാസമാണ്.
ചെറുകിട വ്യവസായമായി പ്രഖ്യാപിച്ചതിനെയും ബസ് ഉടമകൾ സ്വാഗതം ചെയ്യുകയാണ്.
മാസാമാസം നികുതി അടയ്ക്കാനുള്ള സംവിധാനമുണ്ടായൽ നികുതിയിൽ ചെറിയ ആശ്വാസം ഉണ്ടാകും. ഇന്ധനത്തിൽ സബ്സിഡി നൽകണമെന്നായിരുന്നു ആവശ്യമെങ്കിലും ഡീലർ നിരക്കിലാണ് ഇന്ധനം നൽകാനുള്ള തീരുമാനമാണുണ്ടായത്.
ബസുകളിലെ പരസ്യം പതിക്കലിന് അനുമതി നൽകുന്ന നിർദേശവും ആശ്വാസകരമെന്നാണു വിലയിരുത്തൽ. സ്വകാര്യ ബസുകൾ കെഎസ്ആർടിസി വാടകയ്ക്ക് എടുക്കുന്നതിനു മുൻപ് ഏതൊക്കെ ബസ് സർവീസുകളെയാണ് പ്രിയദർശിനി സർവീസ് ബാധിച്ചിട്ടുള്ളതെന്ന സർവേ നടത്തണമെന്ന് ഉടമകൾ പറയുന്നു.
രണ്ട് പ്രിയദർശിനി സർവീസ് നടത്തുമ്പോൾ ഒരു സ്വകാര്യ ബസ് സർവീസ് വാടകയ്ക്ക് എടുക്കാമെന്ന നിബന്ധന സൂക്ഷിച്ച് നടപ്പാക്കണം. നഷ്ടത്തിലായ ബസ് സർവീസുകളെ വേണം കെഎസ്ആർടിസി ഏറ്റെടുക്കാൻ.
ബസ് സർവീസുകൾ ഏറ്റെടുക്കാനുള്ള തുക നിശ്ചയിക്കുന്നത് ജില്ലാ അടിസ്ഥാനത്തിലാകണമെന്നും സ്വകാര്യ ബസ് ഉടമകൾ പറയുന്നു. വയനാട്, ഇടുക്കി പോലെയുള്ള മലയോര ജില്ലകളിൽ ബസ് സർവീസ് നടത്തിക്കൊണ്ടുപോകാനുള്ള ചെലവ് കൂടുതലാണെന്നതാണ് ഉടമകൾ ഇതിനു നിരത്തുന്ന ന്യായം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

