അമേരിക്കൻ ഐക്യനാടുകളിൽ നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും വിപണിയിൽ ട്രെൻഡായി മാറിയിരിക്കുന്നതും മറ്റൊന്നുമല്ല, അത് ഡോണാൾഡ് ട്രംപ് ആണ്. അമേരിക്കയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ട്രെന്റിങ് വിൽപ്പന എന്താണെന്ന ചോദ്യത്തിനും ഉത്തരം ട്രംപിന്റെ മുഖം തന്നെയാണ്.
അമേരിക്കൻ ചരിത്രത്തിൽ ഒരു നൂറ്റാണ്ടിനു ശേഷം ആദ്യമായി, ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റിന്റെ ചിത്രം രാജ്യത്തെ ഔദ്യോഗിക നാണയത്തിൽ ഇടംപിടിച്ചിരിക്കുകയാണ്. ട്രംപിന്റെ മുഖം വ്യക്തമായി ആലേഖനം ചെയ്തിരിക്കുന്ന ഈ പുതിയ നാണയത്തിൽ സ്വാതന്ത്ര്യം, ‘ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു’ എന്നീ വാക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ അഭിമാനവും പൈതൃകവും വിളിച്ചോതുന്ന ചരിത്രപരമായ ഒരു നാഴികക്കല്ലായാണ് ഈ പ്രത്യേക എഡിഷൻ നാണയത്തെ യുഎസ് മിന്റ് വിശേഷിപ്പിച്ചിരിക്കുന്നത്. വരുംകാലങ്ങളിൽ ലോകമെമ്പാടുമുള്ള നാണയശേഖരണക്കാരുടെ പ്രിയപ്പെട്ട
ഇനമായി ഇത് മാറുമെന്നും യുഎസ് മിന്റ് വ്യക്തമാക്കുന്നു. കാഴ്ചയിൽ സ്വർണ്ണ നിറമാണെങ്കിലും ഈ നാണയത്തിൽ യഥാർത്ഥ സ്വർണ്ണം അടങ്ങിയിട്ടില്ല.
88.5 ശതമാനം ചെമ്പും, ബാക്കി ഭാഗം സിങ്ക്, മാംഗനീസ്, നിക്കൽ എന്നിവയും ചേർത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അമേരിക്കയിൽ ഈ നാണയങ്ങൾക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.
ഇരുപത്തിയഞ്ച് നാണയങ്ങളുള്ള ഒരു റോളിന് 61 ഡോളറും, നൂറെണ്ണമുള്ള ബാഗിന് 154.50 ഡോളറുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. വിൽപന ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ യുഎസ് മിന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇവ പൂർണ്ണമായും വിറ്റുതീർന്നു.
കൂടാതെ, വാഷിങ്ടൺ ഡിസിയിലെ യുഎസ് മിന്റ് സ്റ്റോറിലെ വെൻഡിങ് മെഷീനുകൾ വഴിയും ഈ നാണയങ്ങൾ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളറിന്റെ പുതിയ നോട്ടുകൾ പുറത്തിറക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കിയിരുന്നു.
എന്നാൽ 1866-ലെ നിയമഭേദഗതി പ്രകാരം, ജീവിച്ചിരിക്കുന്ന ഒരാളുടെ ചിത്രം യുഎസ് കറൻസി നോട്ടുകളിൽ അച്ചടിക്കുന്നത് അമേരിക്കൻ ഫെഡറൽ നിയമം കർശനമായി വിലക്കുന്നുണ്ട്. ഇതിനൊരു ഇളവ് കൊണ്ടുവരാൻ ട്രംപ് അനുകൂലികൾ കോൺഗ്രസിൽ നിയമനിർമ്മാണത്തിന് ശ്രമിച്ചെങ്കിലും അത് ഇതുവരെ പാസായിട്ടില്ല.
എങ്കിലും, നോട്ടുകളിലെ ഈ വിലക്ക് പരമ്പരാഗതമായി നാണയങ്ങൾക്ക് ബാധകമല്ല. 2020-ൽ ട്രംപിന്റെ ആദ്യ ഭരണകാലത്ത് കൊണ്ടുവന്ന നിയമപ്രകാരം, നാണയത്തിന്റെ പിൻഭാഗത്ത് ജീവിച്ചിരിക്കുന്ന ആളുടെ ചിത്രം നൽകാൻ പാടില്ല.
എന്നാൽ മുൻഭാഗത്ത് ചിത്രം നൽകുന്നതിന് നിയമതടസ്സമില്ല. ഈ നിയമവ്യവസ്ഥ അനുസരിച്ചാണ് ഇപ്പോൾ ഡൊണാൾഡ് ട്രംപിന്റെ ചിത്രം നാണയത്തിന്റെ മുൻഭാഗത്ത് ഔദ്യോഗികമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിനുമുമ്പ് 1926-ൽ അന്നത്തെ പ്രസിഡന്റ് കാൽവിൻ കൂളിഡ്ജിന്റെ ചിത്രം മാത്രമാണ് നാണയത്തിൽ അവസാനമായി നൽകിയിരുന്നത്. അതിനുശേഷം ഇതാദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്റ് ഈ ചരിത്രനേട്ടത്തിലേക്ക് എത്തുന്നത്.
ലോകത്തെ പ്രശസ്തമായ ശേഖരങ്ങളുടെ പട്ടികയിലേക്കാണ് ട്രംപിന്റെ മുഖമുള്ള ഈ പുതിയ നാണയവും ഇപ്പോൾ ഇടംപിടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

