തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗണ്‍സിലർ ആർ സുഗതന് അനുകൂലമായി തദ്ദേശ സ്വയം ഭരണ വകുപ്പ് നൽകിയിരുന്ന കുറിപ്പിലെ വിവാദ പരാമർശങ്ങൾ ഔദ്യോഗികമായി തിരുത്തി. കരുതല്‍ തടങ്കലിൽ കഴിയുന്ന പ്രതിക്ക് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാൻ നിയമപരമായ വ്യവസ്ഥകളില്ലെന്നാണ് പുതിയ തിരുത്തൽ.
കൂടാതെ, കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി പരോള്‍ അനുവദിക്കാന്‍ സാദ്ധ്യമല്ലെന്ന് വകുപ്പ് ആഭ്യന്തരവകുപ്പിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. കൗൺസിലർക്ക് അനുകൂലമായ രീതിയിൽ കത്ത് തയ്യാറാക്കി നൽകിയ തദ്ദേശ സ്വയം ഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ.
ചിത്ര അരുണിമയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് സർക്കാർ തലത്തിൽ ഈ നിർണായക നടപടി ഉണ്ടായത്. ഔദ്യോഗിക ഫയലിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നും, പദവി ദുരുപയോഗം ചെയ്തുവെന്നും നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ കടുത്ത നടപടി സ്വീകരിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

