തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുക്കുന്നതിനു മുൻപ് വീട്ടിലെത്തിയ പൊലീസുമായി അദ്ദേഹത്തിന്റെ ഭാര്യ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ചെന്നൈയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.
“അദ്ദേഹം ശുചിമുറിയിലാണ്. ദയവായി കുറച്ച് സമയം അനുവദിക്കൂ” എന്നാണ് പൊലീസിനോട് ഉദയനിധിയുടെ ഭാര്യ കിരുത്തിഗ ഉദയനിധി ആവശ്യപ്പെട്ടത്.
എന്നാൽ തങ്ങൾക്ക് കൂടുതൽ കാത്തിരിക്കാൻ കഴിയില്ലെന്ന കർശന മറുപടിയാണ് പൊലീസ് നൽകിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തരുതെന്നും ജോലി നിർവഹിക്കാൻ അനുവദിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥൻ കുടുംബാംഗങ്ങളോട് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
തഞ്ചാവൂരിൽ നടന്ന പാർട്ടി സമ്മേളനത്തിൽ നടി തൃഷയെ മുഖ്യമന്ത്രി വിജയുമായി ചേർത്തുവച്ച് അശ്ലീല പ്രസംഗം നടത്തിയെന്ന പരാതിയിലാണ് പൊലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

