സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ ‘മെലഡി’ തരംഗത്തിന് പുതിയൊരു മാനം നൽകിക്കൊണ്ട് പ്രമുഖ മിഠായി നിർമാതാക്കളായ പാർലെ പുതിയ ഉൽപ്പന്നം വിപണിയിൽ അവതരിപ്പിച്ചു. മെലഡി മിഠായിക്ക് ഇറ്റാലിയൻ രുചിക്കൂട്ട് നൽകിക്കൊണ്ട് ‘മെലഡി തിരമിസു’ എന്ന പേരിൽ ലിമിറ്റഡ് എഡിഷൻ മിഠായിയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 2-നു സൗഹൃദ ദിനത്തോടനുബന്ധിച്ചാണ് ഈ പുതിയ മിഠായി ഉപഭോക്താക്കൾക്കായി പുറത്തിറക്കിയത്. ‘ഇന്ത്യ-ഇറ്റലി സൗഹൃദം ആഘോഷിക്കുന്നു’ എന്ന പ്രത്യേക സന്ദേശം ഈ മിഠായിയുടെ കവറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ഓൺലൈൻ ഡെലിവറി ആപ്പായ ബ്ലിങ്കിറ്റിൽ മാത്രമാണ് ഈ മിഠായി ലഭ്യമാക്കിയിട്ടുള്ളത്. ഈ വർഷത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലി സന്ദർശിച്ച വേളയിൽ ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് മെലഡി മിഠായികൾ സമ്മാനമായി നൽകിയിരുന്നു.
ദുബായിൽ നടന്ന കോപ്28 ഉച്ചകോടിക്കിടെ മെലോനി തന്നെയാണ് പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് താഴെ ആദ്യമായി #Melodi എന്ന ഹാഷ്ടാഗ് ഉപയോഗിച്ചത്. പിന്നീട് ജന്തർ മന്തറിലെ സിജെപി സമര വിജയാഘോഷ വേളയിൽ വിദ്യാർഥികൾക്കിടയിൽ ഈ മിഠായികൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

