കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇൻഡസ്ട്രിയൽ പ്രോസസ് ചില്ലർ നിർമാതാക്കളായ ചിൽട്ടൺ റെഫ്രിജറേഷൻ പ്രൈവറ്റ് ലിമിറ്റഡിനെ തേടി രാജ്യാന്തര തലത്തിലുള്ള അംഗീകാരം. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ഏർപ്പെടുത്തിയ പ്രശസ്തമായ ഗ്രീൻപ്രോ പുരസ്കാരമാണ് കമ്പനി സ്വന്തമാക്കിയത്.
കമ്പനിയുടെ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്തതും പേറ്റന്റ് നേടിയതുമായ ഡ്യുവൽ-പർപ്പസ് എയർ കണ്ടീഷണർ (ഡി.പി-എ.സി) ആണ് ഈ നേട്ടത്തിന് കമ്പനിയെ അർഹമാക്കിയത്. സുസ്ഥിരമായ വികസന മാതൃകകൾ, ഉയർന്ന ഊർജ്ജക്ഷമത, വരുംതലമുറയ്ക്ക് പ്രയോജനപ്രദമാകുന്ന കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിലുള്ള കമ്പനിയുടെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.
പൂനെയിൽ സംഘടിപ്പിച്ച ഒൻപതാമത് സി.ഐ.ഐ ഗ്രീൻപ്രോ സമ്മിറ്റിൽ വെച്ചാണ് പുരസ്കാരം കൈമാറിയത്. സെൻട്രൽ പൊലൂഷൻസ് കൺട്രോൾ ബോർഡ് റീജിയണൽ പ്രതിനിധികളടക്കം പങ്കെടുത്ത ചടങ്ങിൽ, പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ വ്യാവസായിക മേഖലയിൽ നടപ്പിലാക്കുന്നതിൽ ചിൽട്ടൺ റെഫ്രിജറേഷൻ കാണിക്കുന്ന മികവിനെ അധികൃതർ അഭിനന്ദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

