കൊച്ചി: ഓണക്കാലത്തെ ഷോപ്പിംഗ് സജീവമാക്കാൻ ആകർഷകമായ ഓഫറുകളുമായി ലുലു കണക്ട്. ഗൃഹോപകരണങ്ങൾക്കും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കും വൻ ഇളവുകൾ നൽകുന്ന ‘ഡിജിറ്റൽ സദ്യ’ എന്ന പ്രത്യേക പാക്കേജാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.
ഉപഭോക്താക്കളുടെ ആവശ്യാനുസരണം മൂന്ന് വ്യത്യസ്ത ടെക് പാക്കേജുകളാണ് ഡിജിറ്റൽ സദ്യയിലൂടെ ലഭിക്കുക:
• മിനി ടെക് സദ്യ: 6 ഇനം ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ ഉൾപ്പെടുന്ന 43,499 രൂപ വിലവരുന്ന പാക്കേജ് 24,999 രൂപയ്ക്ക് സ്വന്തമാക്കാം.
• ഫാമിലി ടെക് സദ്യ: 20 ഇനങ്ങളുള്ള 96,999 രൂപ വിലവരുന്ന പാക്കേജ് 49,999 രൂപയ്ക്കാണ് നൽകുന്നത്.
• ഗ്രാൻഡ് ടെക് സദ്യ: 43 ഇഞ്ച് എൽ.ഇ.ഡി ടി.വി ഉൾപ്പെടെയുള്ള പ്രീമിയം ഉൽപ്പന്നങ്ങളടങ്ങിയ 1,65,499 രൂപയുടെ പാക്കേജ് 99,999 രൂപയ്ക്ക് ലഭ്യമാകും. ഇതിനുപുറമേ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടി.വികൾ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് പ്രത്യേക ഓണം ഡിസ്കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്.
പഴയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൊടുത്തു പുതിയവ വാങ്ങാൻ മികച്ച എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താം. ലുലുവിന്റെ ‘സൗഭാഗ്യോത്സവം’ ക്യാമ്പയിന്റെ ഭാഗമായി ലുലു കണക്ട്, ലുലു ഫാഷൻ, ലുലു ഹൈപ്പർമാർക്കറ്റ്, സെലിബ്രേറ്റ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് വാങ്ങലുകൾ നടത്തുന്നവർക്ക് ബമ്പർ സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്.
20 കിയ സിറോസ് കാറുകളാണ് ഗ്രാൻഡ് ബമ്പർ സമ്മാനമായി നൽകുന്നത്. ട്രോളി ഫ്രീ ഷോപ്പിംഗ്, എൽ.ഇ.ഡി ടി.വികൾ, സ്മാർട്ട്ഫോണുകൾ, സ്വർണനാണയങ്ങൾ, ഗിഫ്റ്റ് കാർഡുകൾ, വിവിധ ഗൃഹോപകരണങ്ങൾ എന്നിവയും വിജയികളെ കാത്തിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

