സങ്കീർണമായ ഹൃദയധമനി രോഗങ്ങളുടെ ചികിത്സാ രീതികളും ക്ലിനിക്കൽ തീരുമാനങ്ങളും വിശകലനം ചെയ്യുന്നതിനായി സംഘടിപ്പിച്ച സി.വി.ആർ.എസ് കോംപ്ലക്സ് കൊറോണറി കോൺക്ലേവ് 2026 തിരുവനന്തപുരത്ത് തുടക്കമായി. കാർഡിയോവാസ്കുലർ റിസർച്ച് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ ദ്വിദിന സമ്മേളനത്തിൽ രാജ്യത്തെ പ്രമുഖരായ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുകൾ സംബന്ധിക്കുന്നു.
ഹൃദയ ചികിത്സാ രംഗത്തെ നൂതന വെല്ലുവിളികളും അവയ്ക്കുള്ള പ്രായോഗിക പരിഹാരങ്ങളുമാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട. സി.വി.ആർ.എസ് പ്രസിഡന്റ് ഡോ.
പി. പി.
മോഹനൻ സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ.സി.പി.കരുണദാസ്, കോ-ചെയർമാൻ ഡോ.
സിബു മാത്യു എന്നിവരും കോഴ്സ് ഡയറക്ടർമാരായ ഡോ. എൻ.
മഹേഷ് കുമാർ, ഡോ. എ.ജാബിർ, ഡോ.
അനിൽ ബാലചന്ദ്രൻ, ഡോ. അരുൺ ഗോപി, ഡോ.
ജിമ്മി ജോർജ്, ഡോ. ജി.കെ.പ്രവീൺ തുടങ്ങിയവരും പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ ശാസ്ത്രീയ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇടത് മെയിൻ കൊറോണറി ഇടപെടലുകൾ, ബൈഫർക്കേഷൻ പി.സി.ഐ., പ്രൈമറി ആൻജിയോപ്ലാസ്റ്റി, കാൽസിഫൈഡ് കൊറോണറി രോഗങ്ങൾ, സങ്കീർണ കൊറോണറി ഘടനകൾ തുടങ്ങിയ വിഷയങ്ങൾ വിദഗ്ധർ ചർച്ച ചെയ്യും.
ചികിത്സയ്ക്കിടെ ഉണ്ടാകാൻ സാധ്യതയുള്ള സങ്കീർണതകളെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിലും കൃത്യമായ മാർഗനിർദേശങ്ങൾ സമ്മേളനം നൽകുന്നു. ഇൻട്രാവാസ്കുലാർ ഇമേജിങ്, ഐ.വി.യു.എസ്., ഒ.സി.ടി., റോട്ടേഷണൽ അഥെറെക്ടമി, ഇൻട്രാവാസ്കുലാർ ലിത്തോട്രിപ്സി, ഡ്രഗ് കോട്ടഡ് ബലൂണുകൾ, സങ്കീർണ സ്റ്റന്റിങ് സാങ്കേതികവിദ്യകൾ തുടങ്ങി ആധുനിക ഹൃദയ ചികിത്സാ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് പ്രഭാഷണങ്ങളും കേസ് അവതരണങ്ങളും സംവാദങ്ങളും സമ്മേളനത്തിൽ നടക്കും.
ഞായറാഴ്ചയോടെ സമ്മേളനം സമാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

