മുൻ ടെലിഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ തന്റെ പാസ്പോർട്ട് പുതുക്കി ലഭിക്കുന്നതിനായി നൽകിയ പിന്തുണയ്ക്ക് കോൺഗ്രസ് നേതൃത്വത്തോടും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.
വേണുഗോപാൽ എന്നിവരോടും ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി. ഇത് സംബന്ധിച്ച് അദ്ദേഹം അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
താൻ കടന്നുപോയ പ്രതിസന്ധി ഘട്ടത്തിലും പ്രയാസകരമായ സാഹചര്യത്തിലും ഒപ്പം നിൽക്കുകയും പിന്തുണ നൽകുകയും ചെയ്തതിന് കെ.സി. വേണുഗോപാലിനോട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നതായി അദ്ദേഹം കത്തിൽ കുറിച്ചു.
ആശങ്കയും അനിശ്ചിതത്വവും നിറഞ്ഞ ആ കാലയളവിൽ കെ.സി. വേണുഗോപാലിന്റെ കൃത്യമായ ഇടപെടലുകൾ തനിക്ക് വലിയ ആത്മവിശ്വാസം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെയും കോൺഗ്രസിന്റെയും ഭാഗത്തുനിന്നുണ്ടായ നിയമാനുസൃതമായ പിന്തുണയ്ക്ക് ആർ. രാജഗോപാൽ പ്രത്യേകം കടപ്പാട് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

