എറണാകുളത്ത് വെച്ച് നടന്ന പരിപാടിക്കിടെ, ഇംഗ്ലീഷിൽ കേരളം എന്ന് എഴുതിയപ്പോൾ സംഭവിച്ച അക്ഷരപ്പിശകിനെക്കുറിച്ച് പ്രതികരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്.
സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുകയും ട്രോളുകൾക്ക് വഴിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിശദീകരണം നൽകിയത്.
“എഴുതുന്നതിനിടയിൽ ചുറ്റും ആളുകൾ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റാണത്. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളുന്നു.
വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്യും.” എന്ന് അദ്ദേഹം കുറിച്ചു. ജനങ്ങളുടെ വിമർശനങ്ങളെ ജനാധിപത്യപരമായ കാഴ്ചപ്പാടോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്നും അറിയിച്ചു.
“ജനങ്ങളുടെ വിമർശനങ്ങളെയും അഭിപ്രായങ്ങളെയും തികഞ്ഞ ജനാധിപത്യ ബോധത്തോടെ കേൾക്കുകയും, തെറ്റുകൾ ഉണ്ടെങ്കിൽ അത് മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോകുകയും ചെയ്യും. ജനങ്ങൾക്ക് എപ്പോഴും വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുമുള്ള പൂർണ്ണ അധികാരമുണ്ട്.
അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അത് ഉൾക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുക എന്നതാണ് യു.ഡി.എഫിന്റെയും ഈ സർക്കാരിന്റെയും എന്റെയും നയം. ഈ സ്നേഹത്തിനും തിരുത്തലുകൾക്കും എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി!” എന്നും പി.കെ.
കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

