ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ നിലപാട് സ്വീകരിച്ച ചാനൽ മേധാവി ആർ ശ്രീകണ്ഠൻ നായരെ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രശംസിച്ചു. ട്വന്റിഫോർ ബിസിനസ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ അവാർഡ് ജേതാക്കളെ രമേശ് ചെന്നിത്തല ‘തൂഫാർ വാരിയേഴ്സ്’ ആയി പ്രഖ്യാപിച്ചു. സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന ഒട്ടേറെ കർമ്മപദ്ധതികൾ നടപ്പിലാക്കുന്നതിനും, ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നതിനും അദ്ദേഹം പ്രത്യേകം അഭിനന്ദനം അറിയിച്ചു.
“എസ് കെ എൻ ലഹരിക്കെതിരെ വലിയ പോരാട്ടം നടത്തി. എസ് കെ എൻ ലഹരിക്കെതിരെ നടത്തിയ യാത്രയാണ്” എന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
മാധ്യമപ്രവർത്തനത്തിനപ്പുറം സാമൂഹിക സേവന രംഗത്ത് സ്ഥാപനം നടത്തുന്ന ഇടപെടലുകളെ അദ്ദേഹം എടുത്തുപറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

