പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ അസ്വസ്ഥതകൾ പാരമ്യത്തിലെത്തുന്നു. പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് കനത്ത തിരിച്ചടിയായി സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവെച്ചു.
പാർട്ടിയിലെ എല്ലാ പദവികളും ഒഴിഞ്ഞതാക്കി കാണിച്ച് അവർ ഔദ്യോഗികമായി കത്ത് നൽകി. മമത ബാനർജിയുടെ വിശ്വസ്തയും മുൻ മന്ത്രിയുമായിരുന്ന ഇവർ, നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം സുബ്രത ബക്ഷിക്ക് പകരമായാണ് സംസ്ഥാന അധ്യക്ഷ പദവിയിൽ എത്തിയത്.
രാജിക്ക ശേഷം പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയെ ചന്ദ്രിമ ഭട്ടാചാര്യ സന്ദർശിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. നിയമനടപടികളിലേക്ക് നീങ്ങുന്ന പാർട്ടി തർക്കം
പാർട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം വിമത വിഭാഗം പിടിച്ചെടുത്തതോടെ തർക്കം കോടതിയിലേക്ക് നീങ്ങുകയാണ്.
കൊൽക്കത്ത മെട്രോപൊളിറ്റനിലെ പാർട്ടി ഓഫീസ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയോടെ തങ്ങളുടെ നിയന്ത്രണത്തിലാക്കി. അരൂപ് റോയിയെ പാർട്ടി ചെയർപേഴ്സണായി പ്രഖ്യാപിച്ചുകൊണ്ടുള്ള ബോർഡ് ഓഫീസിൽ സ്ഥാപിച്ച ശേഷം സംഘം ഓഫീസ് പൂട്ടി മടങ്ങി.
ഓഫീസിലെത്തിയ മമത ബാനർജി പക്ഷത്തെ നേതാക്കൾക്ക് അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. പുറത്താക്കപ്പെട്ട
ചിലരാണ് ഓഫീസ് കയ്യേറിയതെന്നും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മമത പക്ഷം വ്യക്തമാക്കി. സംഘർഷാവസ്ഥ കണക്കിലെടുത്ത് നിലവിൽ ഓഫീസ് പരിസരത്ത് സി.ആർ.പി.എഫ് സുരക്ഷയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസിലെയും മറ്റ് പാർട്ടികളിലെയും തർക്കങ്ങളിൽ പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിക്കുന്ന 20-ാം തീയതിക്ക് മുൻപ് സ്പീക്കർ ഓം ബിർള അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

