കോട്ടയം: പാലാ നഗരസഭയുടെ കീഴിലുള്ള കൊട്ടാരമറ്റം സ്റ്റാൻഡ് ഡി വൈ എഫ് ഐ സമ്മേളനത്തിനായി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ രൂക്ഷമായ തർക്കം അരങ്ങേറി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കിടെ വോട്ടെടുപ്പിലൂടെയാണ് ഭരണസമിതി ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുത്തത്.
യോഗത്തിൽ ഭരണപക്ഷത്തിന് ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യമാണ് വോട്ടെടുപ്പിന് വഴിയൊരുക്കിയത്. സ്വതന്ത്ര കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം എന്നിവരും, ഒരു കേരള കോൺഗ്രസ് അംഗവും യോഗത്തിൽ നിന്ന് വിട്ടുനിന്നു.
ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പിൽ ഭരണപക്ഷത്തിന് മുൻതൂക്കം ലഭിക്കുകയും ഡി വൈ എഫ് ഐയുടെ ആവശ്യം അംഗീകരിക്കപ്പെടുകയും ചെയ്തത്. അതേസമയം, നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം, ഡി വൈ എഫ് ഐയ്ക്ക് അനുകൂലമായി എൽ ഡി എഫുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
നടപടികളിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

