നാല് പതിറ്റാണ്ട് നീണ്ട കുവൈറ്റ് പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളും കോര്‍ത്തിണക്കി സാം ഗീവര്‍ഗീസ് ഡാനിയേല്‍ രചിച്ച ‘പ്രവാസത്തിന്റെ നാല്പ്പതാണ്ടുകള്’ എന്ന പുസ്തകം വായനക്കാരുടെ ശ്രദ്ധ നേടുന്നു.
തഴക്കര പൈനുംമൂട്ടില്‍ നിസ്സിയില് താമസക്കാരനായ ഗ്രന്ഥകാരന്, തന്റെ ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിലെ അപൂർവ്വമായ ഓര്‍മ്മക്കുറിപ്പുകളാണ് ഈ കൃതിയിലൂടെ പങ്കുവെക്കുന്നത്. ചരിത്രത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന നിരവധി അനുഭവസാക്ഷ്യങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
സാം ഗീവര്‍ഗീസ് ഡാനിയേല്‍ ദീര്‍ഘകാലമായി കുവൈറ്റ് സെന്റ് ഗ്രീഗോറിയാസ് മഹാ ഇടവകയിലെ സജീവ അംഗമായിരുന്നു. ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കുന്നം സെന്റ് ജോര്‍ജ് പള്ളിയാണ് അദ്ദേഹത്തിന്റെ മാതൃ ഇടവക. ‘പ്രവാസം ബൈബിളില്‍’ എന്ന വിഷയത്തില്‍ ആരംഭിച്ച് ‘അധിനിവേശം സര്‍ഗാത്മകമാക്കിയ അറബ് സാഹിത്യം’ എന്ന വിഷയത്തില്‍ അവസാനിക്കുന്ന 40 അധ്യായങ്ങളിലൂടെയാണ് ഈ പുസ്തകം വികസിക്കുന്നത്.
ഇന്ത്യയിലെ അടിയന്തരാവസ്ഥ കാലം ഉള്‍പ്പെടെയുള്ള നിര്‍ണ്ണായകമായ ചരിത്ര സന്ദര്‍ഭങ്ങളെയും പ്രവാസത്തിന്റെ വിവിധ തലങ്ങളെയും പുസ്തകം ആഴത്തില്‍ പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

