എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തങ്ങളുടെ പിഎഫ് ഭാഗിക പിൻവലിക്കൽ നിയമങ്ങളിൽ നിർണ്ണായകമായ ഇളവുകൾ പ്രഖ്യാപിച്ചു. സാമൂഹിക സുരക്ഷാ കോഡിന്റെ ഭാഗമായി എംപ്ലോയീസ് പെൻഷൻ പദ്ധതി നിയമങ്ങൾ വിജ്ഞാപനം ചെയ്ത സാഹചര്യത്തിലാണ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ഈ ഭേദഗതികൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയത്.
പുതിയ പരിഷ്കാരങ്ങൾ പ്രകാരം, പിഎഫ് അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കുമ്പോൾ ആകെ നിക്ഷേപത്തിന്റെ 25 ശതമാനം തുക നിർബന്ധമായും അക്കൗണ്ടിൽ നിലനിർത്തിയിരിക്കണം. തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതം ഉൾപ്പെടെയുള്ള ആകെ തുകയുടെ അടിസ്ഥാനത്തിലായിരിക്കും ഈ കണക്കുകൂട്ടൽ.
ബാക്കി വരുന്ന തുക ഏതാവശ്യങ്ങൾക്കായും പിൻവലിക്കാൻ ഗുണഭോക്താക്കൾക്ക് അവസരമുണ്ടാകും. നേരത്തെ ഭവന നിർമ്മാണത്തിന് മാത്രമായിരുന്ന 90 ശതമാനം പിൻവലിക്കൽ സൗകര്യം, വിദ്യാഭ്യാസത്തിനും വിവാഹത്തിനും അസുഖങ്ങൾക്കും ഉൾപ്പെടെ വിപുലീകരിച്ചിട്ടുണ്ട്.
കൂടാതെ, അഞ്ചു വർഷത്തെ സേവന കാലാവധി എന്ന നിബന്ധന മാറ്റി, 12 മാസം സർവീസ് പൂർത്തിയാക്കിയവർക്കും പിൻവലിക്കലിന് അർഹത നൽകി എന്നതാണ് മറ്റൊരു പ്രധാന മാറ്റം. പുതുക്കിയ നിബന്ധനകൾ താഴെ പറയുന്നവയാണ്: 1.
ഭവന നിർമ്മാണം, വാങ്ങൽ, അറ്റകുറ്റപ്പണി: സേവന കാലയളവിൽ പരമാവധി 5 തവണ പിൻവലിക്കാം.
2. ചികിത്സാ ആവശ്യങ്ങൾ: ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 3 തവണ തുക ലഭിക്കും.
3.
വിദ്യാഭ്യാസ ആവശ്യങ്ങൾ: അംഗത്വ കാലയളവിൽ പരമാവധി 10 തവണ വരെ പിൻവലിക്കാവുന്നതാണ്.
4. വിവാഹം: അംഗത്വ കാലയളവിൽ പരമാവധി 5 തവണ അനുവദിക്കും.
5.
പ്രത്യേക സാഹചര്യങ്ങൾ: ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 2 തവണ പിൻവലിക്കാം (ഇതിന് 12 മാസത്തെ അംഗത്വം നിർബന്ധമല്ല). ഈ മാറ്റങ്ങൾ തൊഴിലാളികൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

