ഇടുക്കി ജില്ലയിലെ അടിമാലിയിൽ മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് ദുരിതമനുഭവിക്കുന്നവർ നടത്തുന്ന സമരപ്പന്തലിന് തൊട്ടടുത്ത് വീണ്ടും മണ്ണിടിച്ചിൽ. കനത്ത മഴയെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ദേശീയപാതയിലേക്ക് വലിയ കല്ലുകളും മണ്ണും പതിക്കുകയായിരുന്നു.
അപകടാവസ്ഥയിലുള്ള മൺതിട്ടയുടെ തൊട്ടുതാഴെയായിരുന്നു ദുരന്തബാധിതർ സമരം നടത്തിക്കൊണ്ടിരുന്നത്. സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അവഗണനയിൽ കടുത്ത പ്രതിഷേധമാണ് സമരക്കാർ ഉയർത്തുന്നത്.
“ദുരന്തത്തിന് ശേഷം ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് സമരക്കാർ വ്യക്തമാക്കുന്നു.” നിലവിൽ പ്രാദേശിക എംഎൽഎ മാത്രമാണ് സമരപ്പന്തൽ സന്ദർശിച്ചത്. പ്രശ്നപരിഹാരത്തിനായി ഉന്നതതലത്തിൽ നിന്ന് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് സമരസമിതി ആരോപിച്ചു.
രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ സമരം തുടരാനാണ് തീരുമാനം. രണ്ട് ദിവസത്തിനകം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ സമരം നിരാഹാരത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

