ഷാർജയിൽ ടിക് ടോക്ക് തർക്കത്തെ തുടർന്ന് മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം സ്വദേശി ഉൾപ്പെടെയുള്ളവരാണ് പിടിയിലായതെന്നാണ് പ്രാഥമിക വിവരം. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ഇസ്മായിൽ പൊന്നൻ ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ഷാർജ പോലീസ് വ്യക്തമാക്കുന്നത് ഇങ്ങനെ: പ്രതികൾ റോഡിൽ വെച്ചാണ് കൃത്യം നിർവഹിച്ചത്.
ലൈവ് സ്ട്രീമിംഗിലൂടെ നടന്ന പരസ്പരമുള്ള വെല്ലുവിളികളാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷാർജയിലെ ഒരു കെട്ടിടത്തിന്റെ കാർ പാർക്കിംഗിൽ വെച്ചാണ് ഇസ്മായിലിന് മർദനമേറ്റത്.
അഞ്ച് മലയാളി യുവാക്കൾ ചേർന്ന് മരപ്പലകകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ഇദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഇസ്മായിൽ പിന്നീട് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
നിലവിൽ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. കൊലപാതകത്തിന് തലേദിവസം രാത്രി ഇസ്മായിൽ പ്രതികളുമായി ടിക് ടോക്കിലൂടെ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഒൻപത് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ ഇദ്ദേഹം പ്രതികളെ പാർക്കിംഗിലേക്ക് വരാൻ വെല്ലുവിളിക്കുന്നതും, അശ്ലീല പദപ്രയോഗങ്ങൾ നടത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോയിൽ റൂം സിങ്ങർ, ഹിറ്റ്ലർ, റിസ്വാൻ തുടങ്ങിയ പേരുകളും പരാമർശിക്കപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

