കൊല്ലം നഗരത്തിന്റെ വികസന സ്വപ്നമായ ലിങ്ക് റോഡ് പദ്ധതിയുടെ അവസാന ഘട്ടം ഇപ്പോഴും പ്രതിസന്ധിയിൽ. ഓലയിൽ കടവ് മുതൽ കടവൂർ പള്ളി വരെയുള്ള ഭാഗത്തെ നിർമാണപ്രവർത്തനങ്ങൾക്കാണ് നിലവിൽ തടസ്സം നേരിടുന്നത്.
കിഫ്ബി പദ്ധതികൾ സംബന്ധിച്ച് സർക്കാർ തലത്തിൽ നടക്കുന്ന പുനരാലോചനകൾ പദ്ധതിയെ കൂടുതൽ അനിശ്ചിതത്വത്തിലാക്കുകയാണ്. ഫെബ്രുവരി മാസത്തിൽ നാലാം ഘട്ട
നിർമാണത്തിനായി ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും, ഒരേയൊരു കരാറുകാരൻ മാത്രമാണ് പങ്കെടുത്തത്. ഇതേതുടർന്ന് വീണ്ടും ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ അധികൃതർ തീരുമാനിച്ചെങ്കിലും തുടർനടപടികൾ അതിമന്ദഗതിയിലാണ് പുരോഗമിക്കുന്നത്.
492 മീറ്റർ നീളത്തിലുള്ള ഈ പാതയ്ക്കായി 73.97 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതിയുടെ ചരിത്രം പരിശോധിച്ചാൽ, ദേശീയപാത 66-ലെ കപ്പലണ്ടി മുക്കിൽ തുടങ്ങി കടപ്പാക്കട, ആശ്രാമം, ഓലയിൽ കടവ്, തേവള്ളി വഴി തോപ്പിൽ കടവിലെത്തുന്ന രീതിയിലാണ് ഈ പാത വിഭാവനം ചെയ്തത്.
2010 സെപ്റ്റംബറിൽ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടർന്ന് മൂന്ന് ഘട്ടങ്ങളിലായി പണി പൂർത്തിയാക്കി.
ഇതിൽ മൂന്നാം ഘട്ടമായ ഓലയിൽ കടവ് വരെയുള്ള 940 മീറ്റർ മേൽപാലം നിർമാണം പൂർത്തിയായിട്ട് അഞ്ചു വർഷങ്ങൾ പിന്നിട്ടു. നാലാം ഘട്ട
നിർമാണത്തിനായി 195 കോടി രൂപ കിഫ്ബി അനുവദിച്ചെങ്കിലും, തേവള്ളി പാലത്തിനടിയിലൂടെ റോഡ് കടന്നുപോകുന്നതിലെ സാങ്കേതിക തടസ്സങ്ങൾ പദ്ധതിയെ ബാധിക്കുകയായിരുന്നു. പിന്നീട് രൂപരേഖയിൽ മാറ്റം വരുത്തി പാത പൂർത്തിയാക്കാൻ തീരുമാനിച്ചെങ്കിലും അന്തിമഘട്ടത്തിലെത്തിയ പദ്ധതിയുടെ തുടർനടപടികൾ ഇപ്പോഴും കാത്തിരിപ്പിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

