ഇടതുപക്ഷ ഭരണകൂടങ്ങളുടെ പ്രവർത്തനശൈലിക്കെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇടതുപക്ഷ ആശയങ്ങൾ പിന്തുടരുന്ന ഭരണകൂടങ്ങൾക്ക് കീഴിലുള്ള പ്രദേശങ്ങൾ വലിയ പ്രതിസന്ധികളിലേക്കും നാശത്തിലേക്കും കൂപ്പുകുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ ഔദ്യോഗിക സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം പങ്കുവെച്ചത്. ഭരണത്തിന്റെ തുടക്കത്തിൽ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ടെങ്കിലും, കാലക്രമേണ ആ പ്രദേശം പൂർണമായും തകർച്ചയിലേക്ക് നീങ്ങുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമർശം ഇപ്രകാരമാണ്: ‘‘കമ്യൂണിസ്റ്റുകാർക്ക് ആദ്യകാലത്ത് എപ്പോഴും വോട്ടർമാരുടെ അല്ലെങ്കിൽ ജനങ്ങളുടെ ഇടയിൽ വലിയ പിന്തുണ ലഭിക്കാറുണ്ട്. എന്നാൽ അവസാനം ആ രാജ്യമോ, സംസ്ഥാനമോ, നഗരമോ പൂർണമായും തകർന്നടിയും.
മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വലിയ അക്രമങ്ങൾ അവിടെ അരങ്ങേറും. ഒടുവിൽ അത് ദാരിദ്ര്യത്തിലും തകർച്ചയിലും കുറ്റകൃത്യങ്ങളിലും കലാശിക്കുകയും ചെയ്യും.
ഓർക്കുക, ആദ്യം കണ്ണഞ്ചിപ്പിക്കുന്ന ജനപ്രീതി, പിന്നീട് ഉറപ്പായ മരണവും വിനാശവും ആണ് ഇടുതുപക്ഷം നൽകുക’’ ജൂൺ 04, 2026-നാണ് ഈ പ്രസ്താവന പുറത്തുവന്നത്. രാഷ്ട്രീയ നിരീക്ഷകർ ഏറെ ഗൗരവത്തോടെയാണ് ട്രംപിന്റെ ഈ പ്രതികരണത്തെ നോക്കിക്കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

