കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥിയായ നിതിൻ രാജ് മരണപ്പെട്ട സംഭവത്തിൽ പ്രതികളെ ഇതുവരെയും പിടികൂടാത്തതിൽ ശക്തമായ പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്തെത്തി.
നിലവിലെ പൊലീസ് നടപടികൾ സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ തയാറാകാത്ത പൊലീസ് നടപടി ഒട്ടും നീതീകരിക്കാനാവില്ലെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ.
ഷിനാജ്, ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ എന്നിവർ കുറ്റപ്പെടുത്തി. പ്രതികളെ അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ നീതിപൂർവമായ ഇടപെടൽ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട്, ജില്ലാ ട്രഷറർ ഷബീർ എടയന്നൂരിന്റെ നേതൃത്വത്തിലുള്ള യൂത്ത് ലീഗ് പ്രതിനിധി സംഘം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഔദ്യോഗികമായി പരാതി സമർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

