ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെ ആറുമാസത്തെ നീണ്ട
അന്വേഷണത്തിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നിർണായക നടപടി.
തമിഴ്നാട് ധർമപുരി ജില്ലയിലെ ഉദ്ദപ്പട്ടി സ്വദേശിയായ ശക്തിവേൽ ആണ് പിടിയിലായത്. 2025 ഡിസംബർ മാസത്തിലാണ് ശക്തിവേലും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്.
തമിഴ്നാട്ടിലെത്തിയ ശേഷം പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവം പുറത്തുവന്നതിനെത്തുടർന്ന് പൊലീസ് നടത്തിയ സമഗ്രമായ തിരച്ചിലിൽ പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചെങ്കിലും പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.
തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയായ ശക്തിവേലിനെ തമിഴ്നാട്ടിൽ നിന്ന് അയിരൂർ പൊലീസ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ട
മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

