ദില്ലിയിലെ സൗത്ത് ദില്ലി മാളവ്യ നഗറിലുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. അപകടത്തിൽ ഒരു കുടുംബത്തിലെ എട്ടുപേർക്ക് ജീവൻ നഷ്ടമായി.
വിവേക് അഗർവാൾ (42), ഭാര്യ തരജനി, ഇവരുടെ രണ്ടു പെൺകുട്ടികൾ, വിവേകിന്റെ അമ്മ പ്രേമലത, വിവേകിന്റെ അമ്മാവൻ അശോക് അഗർവാൾ, വിവേകിന്റെ അമ്മയുടെ സഹോദരി, അവരുടെ ഭർത്താവ് എന്നിവരാണ് മരിച്ചത്. വിവേകിന്റെ പിതാവ് രാധേ ശ്യാം മാക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ബന്ധുക്കൾ ദില്ലിയിലെത്തുകയായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.
ദ പ്രസ് എൻക്ലേവ് റോഡിലുള്ള ഹോട്ടലിലാണ് അഗ്നിബാധയുണ്ടായത്. മരണപ്പെട്ടവരിൽ 18 പേർ വിദേശ പൗരന്മാരാണ്.
ആഫ്രിക്കൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ പൗരന്മാരാണ് മരണപ്പെട്ടവരിൽ ഉൾപ്പെടുന്നത്. ഈ ഹോട്ടലിന്റെ പ്രവർത്തനത്തിൽ ഗുരുതരമായ വീഴ്ചകൾ നടന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആറ് മുറികൾക്ക് മാത്രം അനുമതിയുള്ള കെട്ടിടത്തിൽ 24 മുറികളാണ് പ്രവർത്തിച്ചിരുന്നത്. ഒറ്റനില കെട്ടിടത്തിൽ അനധികൃതമായി കൂടുതൽ നിലകൾ നിർമ്മിച്ചതായും ഇത് അധികൃതരെ അറിയിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ മേഖലയിൽ നിരവധി ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും പ്രവർത്തിക്കുന്നുണ്ട്. സമീപത്തുള്ള ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരാണ് ഇവിടെ താമസിക്കുന്നവരിൽ ഏറിയ പങ്കും.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

