കണ്ണൂർ: നിതിൻ രാജ് ആത്മഹത്യാ കേസിൽ ഡോക്ടർ എം കെ റാം അറസ്റ്റിലുണ്ടായ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുധീർ കല്ലനെതിരെ നടപടിക്ക് ശുപാർശ ചെയ്യേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. പ്രതിയായ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് തലശ്ശേരി എസ്സിഎസ്ടി സ്പെഷ്യൽ കോടതിയുടെ ഈ പരാമർശം ഉണ്ടായത്.
മുൻപ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയെ കോടതി നേരിട്ട് വിളിച്ചുവരുത്തിയിരുന്നു. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്ന വേളയിൽ സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ എന്തുസഹചര്യത്തിലാണ് ലംഘിക്കപ്പെട്ടതെന്ന് കോടതി അദ്ദേഹത്തോട് ആരാഞ്ഞു.
അറസ്റ്റിനുള്ള കാരണം വാക്കാൽ പ്രതിയെ ബോധ്യപ്പെടുത്തിയിരുന്നു എന്നായിരുന്നു ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുള്ള മറുപടി. ഡിവൈഎസ്പി സമർപ്പിച്ച രേഖാമൂലമുള്ള വിശദീകരണം വിശദമായി പരിശോധിച്ച ശേഷം ആവശ്യമായ തുടർനടടികൾ സ്വീകരിക്കുമെന്ന് കോടതി വ്യക്തമാക്കി.
അതിനിടയിൽ, ഡോക്ടർ റാമിന്റെ ഭാര്യക്ക് പുതിയ ഗ്രൗണ്ട് ഓഫ് അറസ്റ്റ് റിപ്പോർട്ട് കൈമാറിക്കഴിഞ്ഞതായി അന്വേഷണ സംഘം കോടതിയെ ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

