കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ മുൻ സി.പി.ഐ.എം. നേതാവ് ടി.
പുരുഷോത്തമന്റെ ഉടമസ്ഥതയിലുള്ള ചെമ്മീൻ കൃഷി കേന്ദ്രത്തിന് നേരെ ആക്രമണം. ചെമ്മീൻകെട്ടിനോട് ചേർന്നുണ്ടായിരുന്ന ഷെഡ് അജ്ഞാതർ തീവെച്ച് നശിപ്പിക്കുകയായിരുന്നു.
ചെമ്മീൻ സൂക്ഷിക്കുന്ന കണ്ടെയ്നറുകളും കൃഷിക്ക് ആവശ്യമായ മറ്റ് ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ടി.
പുരുഷോത്തമൻ പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഷെഡ് തീവെച്ച് നശീകരിച്ചതിന് പിന്നിൽ സി.പി.ഐ.എം. പ്രവർത്തകരാണെന്നാണ് ടി.
പുരുഷോത്തമൻ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വി.
കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ തനിക്ക് നേരെ നിരന്തരം ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി നേരിട്ട് സ്ഥലത്ത് എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

