നവീൻ ബാബു മരണപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, വിഷയത്തിൽ വിവാദ പരാമർശങ്ങളുമായി സി.പി.എം പത്തനംതിട്ട
ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി. ഹർഷകുമാർ രംഗത്ത്.
നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പൂർണമായും പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധം മൂലമാണെന്നും, യാത്രയയപ്പ് യോഗത്തിൽ അനുവാദം കൂടാതെ പങ്കെടുത്തത് മാത്രമാണ് പി.പി. ദിവ്യ ചെയ്ത തെറ്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ദിവ്യ അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രം ഒരാൾ ആത്മഹത്യ ചെയ്യില്ല” എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. പെട്രോൾ പമ്പിനായുള്ള ശുപാർശയിൽ നവീൻ ബാബു തീരുമാനമെടുക്കാൻ വൈകിയെന്നും, പിന്നീട് പെട്ടെന്നൊരു ദിവസം അനഭിലഷണീയമായ മാർഗ്ഗങ്ങളിലൂടെ അനുമതി നൽകിയതായി പി.പി.
ദിവ്യയ്ക്ക് വിവരം ലഭിച്ചിരുന്നുവെന്നും പി.ബി. ഹർഷകുമാർ ആരോപിക്കുന്നു.
ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചകൾ സംഭവിക്കുമ്പോൾ ഭരണകർത്താക്കൾ ചോദ്യം ചെയ്യുന്നത് സ്വാഭാവികമാണെന്നും, സി.ബി.ഐ അന്വേഷണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാമൂഹിക സാഹചര്യത്തിൽ വൈകാരികമായി വിഷയങ്ങളെ സമീപിക്കുന്ന മാധ്യമങ്ങളുടെയും ജനതയുടെയും രീതികളെയും അദ്ദേഹം വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

