കൊല്ലം: തെരുവ് നായയുടെ കടിയേറ്റ് ഏഴു വയസ്സുകാരി മരിച്ച കുന്നിക്കോട് വിളക്കുടിയിൽ ആംബുലൻസ് ഡ്രൈവർക്കും തെരുവ് നായയുടെ കടിയേറ്റു. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസ് ഡ്രൈവർ കടയ്ക്കൽ മണലിൽ കീർത്തി ഭവനിൽ 36 വയസ്സുള്ള അജീഷിനാണ് നായയുടെ കടിയേറ്റത്.
വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസ് ഡ്രൈവറുടെ വിവാഹമായിരുന്നു ഇന്ന്. ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ 10 മണിയോടുകൂടി കൊല്ലം 108 ആംബുലൻസ് ബാക്കപ്പ് പൈലറ്റ് ഡ്രൈവറായ അജീഷ് പകരം വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്.
ഇവിടെ എത്തിയ അജീഷ് വാഹനം പരിശോധിക്കുന്നതിനിടെ പിന്നിലൂടെ വന്ന നായ കടിക്കുകയായിരുന്നു. ഇടതുകാലിലാണ് കടിയേറ്റത്.
നായയെ അജീഷ് കൈകൊണ്ട് അടിച്ചു ഓടിക്കാൻ ശ്രമിച്ചെങ്കിലും നായ പിന്മാറിയില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് നായ പിടിവിട്ടത്.
പട്ടിക്ക് പേവിഷബാധയുള്ളതായ് സംശയിക്കുന്നു. വിളക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

