പത്തനംതിട്ട: കോളേജ് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തേനി പുതുപ്പെട്ടി സ്വദേശി വിജയരാജ എം.പി (42) ആണ് കൂടൽ പോലീസിന്റെ പിടിയിലായത്.
ബസ് സ്റ്റോപ്പിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ വഴി ചോദിക്കാനെന്ന വ്യാജേന തടഞ്ഞുനിർത്തി, മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗിക ചേഷ്ടകൾ പ്രകടിപ്പിച്ച ശേഷം ഇയാൾ വാഹനമോടിച്ച് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം 27-ന് രാവിലെ 7.45-ഓടെയായിരുന്നു സംഭവം.
കേരളത്തിലെ വിവിധയിടങ്ങളിൽ വാഴക്കുല എത്തിച്ച് വിതരണം ചെയ്യുന്നയാളാണ് പ്രതി. കച്ചവടം കഴിഞ്ഞ് പണം വാങ്ങി സ്കോർപ്പിയോ കാറിൽ മടങ്ങുന്നതിനിടെയാണ് ഇയാൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയത്.
പുനലൂരിലേക്കുള്ള വഴി ചോദിച്ചാണ് പ്രതി വാഹനം നിർത്തിയതെന്നും തുടർന്ന് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസെടുത്ത പോലീസ്, നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.
കൂടൽ പോലീസ് സബ് ഇൻസ്പെക്ടർ അനിൽകുമാർ, ഡ്രൈവർ എസ്.സി.പി.ഒ ഹരിദാസ്, സി.പി.ഒ ആഷിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

