തമിഴ്നാട്ടിലെ ജയിലുകളിൽ തുടരുന്ന സുരക്ഷാവീഴ്ചകൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പ്രത്യേക വിദഗ്ധ സമിതിക്ക് രൂപം നൽകി മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉത്തരവിട്ടു. മുൻ ഡിജിപി ജെ കെ തൃപാഠിയാണ് ഈ സമിതിയുടെ അധ്യക്ഷൻ.
സംസ്ഥാനത്തെ ജയിലുകളിൽ അടുത്തിടെയുണ്ടായ ജയിൽ ചാട്ടങ്ങളുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുക എന്നതാണ് സമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം.
കൂടാതെ, ജയിൽ സുരക്ഷ കർശനമാക്കുന്നതിനുള്ള സമഗ്രമായ നടപടികളും സമിതി ശുപാർശ ചെയ്യും. രാജ്യത്തിനകത്തും പുറത്തും നിലവിലുള്ള മികച്ച ജയിൽ സുരക്ഷാ മാതൃകകൾ പരിശോധിച്ച ശേഷമായിരിക്കും സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുക.
ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വർധിപ്പിക്കണമെന്നും, സുരക്ഷാ വീഴ്ചകൾക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തേനി ജയിലിൽ നിന്നുണ്ടായ ജയിൽ ചാട്ട
സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നിർണായക നടപടി. തേനി ജയിലിൽ നിന്ന് ചാടിപ്പോയ മുഴുവൻ തടവുകാരെയും രണ്ട് ദിവസത്തെ തീവ്രമായ തെരച്ചിലിനൊടുവിൽ പൊലീസ് പിടികൂടിയിരുന്നു.
ഒളിവിലായിരുന്ന തിരുപ്പതി, മീനാക്ഷിസുന്ദരം എന്നിവരെയാണ് ഈ ദൗത്യത്തിന്റെ ഭാഗമായി ഏറ്റവും ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനുമുമ്പ് റെജിൻ, പൊൻമുത്തു സെൽവം ഉൾപ്പെടെയുള്ള പ്രതികളെയും വിവിധ ഇടങ്ങളിൽ നിന്നായി പിടികൂടിയിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ വാർഡൻമാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് തടവുകാർ ജയിൽ ചാടുന്നത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ അഞ്ചുപേരെയും, പിന്നീട് പകൽ സമയത്തായി എട്ടുപേരെയും പൊലീസ് പിടികൂടിയിരുന്നു.
ജയിലിന്റെ പിൻഭാഗത്തുള്ള അമച്ചിയാപുരം വനമേഖലയിൽ നിന്നാണ് ഇതിൽ പത്തു പേരെയും പൊലീസ് കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

