സംസ്ഥാനത്തെ റോഡ് അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് പുതിയൊരു കർമ്മപദ്ധതിക്ക് രൂപം നൽകി. ‘ഗോൾഡൻ ഗോൾ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ, അപകടത്തിൽ പരിക്കേൽക്കുന്നവരെ വളരെ ചുരുങ്ങിയ മിനിറ്റുകൾക്കുള്ളിൽ പരിക്കിന്റെ ഗൗരവമനുസരിച്ച് ഏറ്റവും അനുയോജ്യമായ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിലൂടെ കൃത്യസമയത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ നവീന പദ്ധതിയുടെ ഭാഗമായി നിലവിലുള്ള 108 ആംബുലൻസുകൾക്കൊപ്പം മറ്റ് സർക്കാർ, സ്വകാര്യ ആംബുലൻസുകളുടെ സേവനവും ഒരേ സ്വഭാവത്തിൽ ഏകോപിപ്പിക്കും.
പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ അധികൃതർ ആലോചിക്കുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സാങ്കേതിക വിദ്യ പൂർണ്ണമായി പ്രയോജനപ്പെടുത്തും.
ഇതിന്റെ ഭാഗമായി കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജി.പി.എസ് (GPS) ട്രാക്കിങ്, ജി.ഐ.എസ് (GIS) മാപ്പിങ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

