കോഴിക്കോട്: ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളിൽ കർശന ജാഗ്രതയും കൃത്യമായ കാഴ്ചപ്പാടും വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം. എംഎൽഎമാർക്കും എംപിമാർക്കുമായി സംഘടിപ്പിച്ച ഉന്നതതല യോഗത്തിലാണ് പാർട്ടിയുടെ സുപ്രധാന നിർദ്ദേശങ്ങൾ ഉയർന്നുവന്നത്.
സാമൂഹ്യ ഇടപെടലുകളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. പാർട്ടിയുടെ പൊതുവായ ധാരണയിലും ലക്ഷ്യത്തിലും അടിയുറച്ച് മുന്നോട്ട് പോകാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നാടിന്റെ വികസന പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി എംഎൽഎമാർ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും സാദിഖലി തങ്ങൾ നിർദ്ദേശിച്ചു. വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ കൃത്യമായ മാസ്റ്റർ പ്ലാൻ ഉണ്ടായിരിക്കണം.
മണ്ഡലങ്ങളുടെ സമഗ്രമായ വളർച്ച ലക്ഷ്യമിട്ട് താഴെത്തട്ടിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ നേതൃത്വം തയ്യാറാകണം. സർക്കാരിന്റെ പ്രത്യേക പ്രോജക്റ്റുകൾ പരമാവധി പ്രയോജനപ്പെടുത്തി അതത് മണ്ഡലങ്ങളിൽ നടപ്പിലാക്കാൻ എംഎൽഎമാർ മുൻകൈയെടുക്കണമെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി.
ഇതിന്റെ തുടർച്ചയായി മുതിർന്ന നേതാക്കളുടെയും വിവിധ മേഖലകളിലെ പ്രൊഫഷണലുകളുടെയും പ്രത്യേക യോഗങ്ങൾക്കും പാർട്ടി രൂപം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

