ഇന്ത്യക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ ടീമിന് വിജയം. ലോക ഫുട്ബോളിലെ വമ്പന്മാർക്കെതിരെ മികച്ച പോരാട്ടം കാഴ്ചവെച്ചാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്.
എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. മത്സരത്തിൽ എസ്താവോ, പെഡ്രോ, സാമുവേൽ ലിനോ എന്നിവരാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്.
ഇതിൽ സാമുവേൽ ലിനോ രണ്ട് ഗോളുകൾ നേടി തിളങ്ങി. ബ്രസീൽ പോലൊരു കരുത്തരായ ടീമിനെതിരെ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
മത്സരത്തിൽ മലയാളി താരങ്ങളും തങ്ങളുടെ സാന്നിധ്യം അറിയിച്ച് മിന്നും പ്രകടനം കാഴ്ചവെച്ചു. കളിയുടെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടിയ ബ്രസീൽ മത്സരത്തിന്റെ മേധാവിത്വം ഉറപ്പിച്ചിരുന്നു.
തുടർന്ന് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി കൂട്ടിച്ചേർത്താണ് ബ്രസീൽ വിജയം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

