കൊച്ചി: യുവനടി ഉൾപ്പെട്ട കവർച്ചാ കേസിൽ വഴിതിരിവ്.
സംഭവവുമായി ബന്ധപ്പെട്ട് യുവ ഡോക്ടർക്കെതിരെ ഗുരുതരമായ ബലാത്സംഗ പരാതി ഉയർന്നു. കൊച്ചി ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനാണ് കേസ് രജിസ്റ്റർ ചെയ്തത്.
നടി അതുല്യയുടെ ബന്ധുവാണ് ഡോക്ടർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഡോ.
ജോൺസൺ കെ വർഗ്ഗീസിനെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. മദ്യവും ലഹരിമരുന്നും നൽകി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിച്ചു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
അതേസമയം, യുവ ഡോക്ടറെ മർദിച്ച കേസിൽ നടി അതുല്യയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചികിത്സയ്ക്കെന്ന വ്യാജേന ഡോക്ടറെ വിളിച്ചുവരുത്തി ആക്രമിച്ചു എന്ന പരാതിയിലാണ് ഈ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

