തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട് കുത്തിത്തുറന്ന് നാല് പവൻ സ്വർണാഭരണങ്ങളും 25,000 രൂപയും കവർന്നു. മുക്കോല സ്വദേശി ഗിരിജ (63)യുടെ വസതിയിലാണ് കഴിഞ്ഞദിവസം പുലർച്ചെയോടെ മോഷണം അരങ്ങേറിയത്.
വീട്ടിൽ തനിച്ചായതിനാൽ ഗിരിജ സാധാരണയായി സമീപത്തുള്ള കുടുംബവീട്ടിലാണ് രാത്രികളിൽ ഉറങ്ങാൻ പോകാറുള്ളത്. പിറ്റേന്ന് രാവിലെ വീട്ടിലെത്തി നോക്കിയപ്പോഴാണ് പിറകുവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ അകത്തെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവൻ സ്വർണവും പണവുമാണ് അപഹരിച്ചത്. “ലോൺ അടയ്ക്കാനായി സൂക്ഷിച്ച പണമായിരുന്നെന്ന്” ഗിരിജ മാധ്യമങ്ങളോട് വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള നിർമാണ പ്രവർത്തനങ്ങളുടെ ശബ്ദം പതിവായി കേൾക്കാറുള്ളതാണ്. സംഭവദിവസം രാത്രിയിലും വലിയ ശബ്ദം കേട്ടിരുന്നെങ്കിലും തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടതാണെന്നാണ് കരുതിയത്.
എന്നാൽ രാവിലെയാണ് മോഷണ വിവരം പുറത്തറിയുന്നത്. വിവരം അറിഞ്ഞയുടൻ വിഴിഞ്ഞം പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ, ഈ വസതിക്ക് സമീപമുള്ള മറ്റ് ചില വീടുകളിലും സമാനമായ രീതിയിൽ മോഷണശ്രമം നടന്നിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

