അസമിലെ ഗുവാഹട്ടിയിൽ നൈറ്റ് ക്ലബ്ബിൽ യുവതിക്ക് ക്രൂരമർദനമേറ്റതായി റിപ്പോർട്ട്. ഗുവാഹട്ടിയിലെ ഖാനാപരയിലെ ‘ലോക്കൽസ്’ കഫേയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
ഈ ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വലിയ തോതിൽ പ്രചരിച്ചുകഴിഞ്ഞു. ക്ലബ്ബിലെത്തിയ യുവതിയും വനിതാ ബൗൺസർമാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, തുടർന്ന് ബൗൺസർമാർ യുവതിയെ ക്രൂരമായി മർദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം.
വസ്ത്രങ്ങൾ ധരിക്കാത്ത നിലയിൽ യുവതി തറയിൽ കിടക്കുന്നതും, കറുത്ത വസ്ത്രം ധരിച്ച മറ്റൊരു സ്ത്രീ ഇവരെ ചവിട്ടുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഈ ആക്രമണത്തിൽ ചില പുരുഷന്മാരും ബൗൺസർമാർക്കൊപ്പം ഉൾപ്പെട്ടിട്ടുണ്ടെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
എന്നാൽ ആക്രമണത്തിന് ഇരയായ യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതേവരെ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഈ അക്രമസംഭവങ്ങൾ ആരംഭിക്കുന്നത്.
യുവതി ധരിച്ചിരുന്ന വസ്ത്രത്തിന്റെ രീതിയുമായി ബന്ധപ്പെട്ട് ബൗൺസർമാർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് തർക്കങ്ങൾ ആരംഭിച്ചതെന്നാണ് വിവരം ലഭിക്കുന്നത്. ഇതിനെത്തുടർന്ന് യുവതി ഒരു ബൗൺസറെ തിരിച്ച് മർദിക്കുകയുണ്ടായി.
ഇതോടെയാണ് പ്രകോപിതരായ ബൗൺസർമാർ യുവതിയെ നിലത്തേക്ക് തള്ളിയിട്ട് മർദിച്ചത്. ഇതിനുപിന്നാലെ യുവതിയെ കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദനം തുടരുകയായിരുന്നു.
എന്നാൽ ഈ സംഭവത്തിൽ ക്ലബ്ബ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

