പ്രമുഖ ടെക് ഭീഗന്മാരായ ഗൂഗിൾ അടുത്തിടെ പുറത്തിറക്കിയ സെപ്റ്റംബർ പിക്സൽ ഡ്രോപ്പ് (September Pixel Drop) അപ്ഡേറ്റിൽ ഉപയോക്താക്കൾക്ക് ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ. പുതിയ പിക്സൽ വിഐപിഎസ് വിഡ്ജറ്റ്, ജിബോർഡ് വഴിയുള്ള തട്ടിപ്പ് മുന്നറിയിപ്പുകൾ, പുതിയ ഹാരി പോട്ടർ തീമുകൾ എന്നിവയുമായാണ് അപ്ഡേറ്റ് എത്തിയത്.
എന്നാൽ അപ്ഡേറ്റ് എത്തി ആഴ്ചകൾ പിന്നിടുമ്പോൾ നിരവധി പേരാണ് ഫോണുകളിൽ ഗൗരവമേറിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റെഡ്ഡിറ്റിൽ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, ഒരു പിക്സൽ 6 പ്രൊ (Pixel 6 Pro) ഉപയോക്താവിന് വോയ്സ്-ടൂ-ടെക്സ്റ്റ് പോലുള്ള പ്രധാന ആക്സസ്ബിലിറ്റി ഫീച്ചറിനെ പുതിയ അപ്ഡേറ്റ് ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
സ്ക്രീനിൽ വാക്കുകൾ തെളിയാൻ ആറ് സെക്കൻഡ് വരെ താമസമെടുക്കുന്നു എന്നാണ് പരാതി. ഫുൾ സിഗ്നൽ കവറേജ് ഉണ്ടായിരിക്കുമ്പോൾ പോലും അസ്ഥിരമായ നെറ്റ്വർക്കുമായി ബന്ധപ്പെട്ട
പിഴവ് സന്ദേശങ്ങൾ കാണിക്കുന്നുണ്ടെന്നും ഉപയോക്താവ് വ്യക്തമാക്കുന്നു. ഈ പ്രശ്നം നേരിട്ടത് ഒറ്റപ്പെട്ട
വ്യക്തിയല്ലെന്നാണ് കമന്റ് ബോക്സുകളിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ഏതാനും പിക്സൽ 8 (Pixel 8) ഉടമകളും സമാനമായ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്.
കൂടാതെ ഒരു പിക്സൽ 10 പ്രൊ എക്സ്എൽ (Pixel 10 Pro XL) ഉപയോക്താവിനും സെപ്റ്റംബർ പിക്സൽ ഡ്രോപ്പ് ലഭിച്ചതിനു ശേഷം കണക്റ്റിവിറ്റി പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്. അതേസമയം, ചില ഉപയോക്താക്കളുടെ ഡിവൈസുകളിൽ അപ്ഡേറ്റിനെ തുടർന്ന് യാതൊരുവിധ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മറ്റൊരു റെഡ്ഡിറ്റ് ചർച്ചയിൽ, ആപ്പുകൾ ഉപയോഗിക്കുമ്പോൾ പിക്സൽ 8 ഉടമകൾ നേരിടുന്ന ലാഗ് പ്രശ്നങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. സിസ്റ്റം യുഐ ആപ്പിന്റെ കാഷെ ക്ലിയർ ചെയ്യുന്നത് ഇത്തരം തടസ്സങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ഉപയോക്താക്കൾ നിർദ്ദേശിക്കുന്നു.
സെറ്റിങ്സ് > ആപ്സ് > ഓൾ ആപ്സ് എന്ന വിഭാഗത്തിൽ പോയി മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്ത് ‘ഷോ സിസ്റ്റം’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. തുടർന്ന് സിസ്റ്റം യുഐ ആപ്പ് കണ്ടെത്തി അതിന്റെ കാഷെ അല്ലെങ്കിൽ സ്റ്റോറേജ് ക്ലിയർ ചെയ്യാവുന്നതാണ്.
മാറ്റങ്ങൾ പ്രാബല്യത്തിൽ വരാൻ ഡിവൈസ് റീബൂട്ട് ചെയ്യേണ്ടി വന്നേക്കാം. ഈ സാങ്കേതിക തടസ്സങ്ങൾ എല്ലാ പിക്സൽ ഡിവൈസുകളെയും ബാധിക്കാത്തതിനാൽ ഇതിന്റെ യഥാർത്ഥ കാരണം കൃത്യമായി കണ്ടെത്തുക ബുദ്ധിമുട്ടാണ്.
എങ്കിലും ഉയർന്ന അളവിലുള്ള പരാതികൾ കണക്കിലെടുത്ത് ഗൂഗിൾ വേഗത്തിൽ തന്നെ ഇതിന് പരിഹാരം കാണുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

