നടിയും അവതാരകയുമായ ലക്ഷ്മിപ്രിയ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച് കേരള ഹൈക്കോടതി. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നടി അന്‍സിബ ഹസന് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയില്‍ തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായ മാനഹാനിക്ക് കാരണമാകുന്നതുമായ രീതിയില്‍ ലക്ഷ്മിപ്രിയ സംസാരിച്ചുവെന്നാണ് അന്‍സിബയുടെ പ്രധാന പരാതി.
ഈ അഭിമുഖം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെയും നിയമനടപടികളുടെ ഭാഗമായി പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതിനുമുമ്പ് അന്‍സിബ സമര്‍പ്പിച്ച സമാനമായ ഹരജി എറണാകുളം മജിസ്ട്രേറ്റ് കോടതി തള്ളിക്കളയുകയാണ് ചെയ്തത്.
പരാതിയില്‍ ക്രിമിനല്‍ കേസെടുക്കാന്‍ മാത്രമുള്ള പ്രഥമദൃഷ്ട്യാ തെളിവുകളോ വകുപ്പുകളോ ഇല്ലെന്ന നിഗമനത്തിലാണ് കീഴ്ക്കോടതി ഹരജി തള്ളിയത്. ഇതിനെതിരെയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

