തിരുവനന്തപുരം: ഫുട്ബോൾ താരം ലിയോണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കുന്നതിന് ആഭ്യന്തരവകുപ്പ് നിയമോപദേശം തേടി.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ചയുടൻ തന്നെ അന്വേഷണ സംഘത്തെ സംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടാകും. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലും എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുമായിരിക്കും കേസിന്റെ അന്വേഷണം പുരോഗമിക്കുക.
മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വലിയ തോതിൽ ജിഎസ്ടി തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതായി മുഖ്യമന്ത്രി വിഡി സതീശൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്താണ് സമഗ്രമായ അന്വേഷണത്തിനായി പുതിയ സംഘത്തെ നിയോഗിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

