സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) അറിയിച്ചു. വൈദ്യുതി ഉപഭോഗം കൂടുതലുള്ള പീക്ക് സമയങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി തടസ്സപ്പെടാനാണ് സാധ്യത.
വൈകിട്ട് 7 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിലായിരിക്കും വൈദ്യുതി വിതരണത്തിൽ ഭാഗിക തടസ്സങ്ങൾ ഉണ്ടാകുക. ഇന്നലെയും സംസ്ഥാനത്ത് സമാനമായ രീതിയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ദേശീയതലത്തിൽ ഉൽപ്പാദന കുറവുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി വ്യക്തമാക്കി. സായാഹ്ന ഉപഭോഗ സമയങ്ങളിൽ കേരളത്തിൽ മാത്രം 600 മുതൽ 700 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെടുന്നത്.
കൂടാതെ, പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

