പ്രമുഖ താരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി എത്തുന്ന പുതിയ ചിത്രം ‘തുടക്കം’ സിനിമയുടെ മേക്കിംഗ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സംവിധാനം നിർവഹിച്ചിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്.
ഏറെ ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലെ ദൃശ്യങ്ങളാണ് പുതിയ ബിടിഎസ് വീഡിയോയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. വിസ്മയയുടെ സിനിമാ അരങ്ങേറ്റം എന്ന നിലയിൽ വലിയ പ്രേക്ഷക ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചത്.
തിയറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണത്തോടൊപ്പം ഭേദപ്പെട്ട അഭിപ്രായങ്ങളും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പ്രകാരം ആഗോളതലത്തിൽ ഇതുവരെ 44 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതിൽ ഇന്ത്യയിൽ നിന്നും മാത്രം 28 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു.
വിദേശ മാർക്കറ്റുകളിൽ നിന്നുള്ള കളക്ഷൻ 17 കോടി രൂപയാണ്. വിസ്മയയുടെ അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയ്ക്ക് പുറമെ, ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു എന്ന വിവരവും റിലീസിന് മുൻപ് വലിയ രീതിയിൽ ചർച്ചയായിരുന്നു.
ഇത് ചിത്രത്തിന്റെ പ്രൊമോഷണൽ പ്രവർത്തനങ്ങൾക്കും ഏറെ സഹായകരമായി മാറി. ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്.
ആശിർവാദ് സിനിമാസ് ബാനറിലാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. സർവ്വകാല റെക്കോർഡുകൾ ഭേദിച്ച ‘2018’ എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം ഓഗസ്റ്റ് ഏഴാം തീയതി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആശിഷിന്റെ പ്രകടനത്തിനും തിയറ്ററുകളിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
മുൻപ് ‘എമ്പുരാൻ’ ചിത്രത്തിലും ആശിഷ് ഒരു ചെറിയ വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് ഡോ.
എമിൽ ആന്റണി, ഡോ. അനീഷ ആന്റണി എന്നിവരാണ്.
തിരക്കഥ ഒരുക്കിയിരിക്കുന്നത് ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ്. സംഗീത സംവിധാനം ജേക്സ് ബിജോയ് നിർവഹിച്ചപ്പോൾ, ക്യാമറ കൈകാര്യം ചെയ്തത് ജോമോൻ ടി ജോൺ ആണ്.
എഡിറ്റിംഗ് ചമൻ ചാക്കോയും, പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ നിർവഹിച്ചു. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

