കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂൾ വളപ്പിലും സമീപപ്രദേശങ്ങളിലും അപകടഭീഷണിയുയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാനും വൈദ്യുത തൂണുകളുടെ സുരക്ഷിതത്വം പരിശോധിക്കാനും പൊതു വിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറിക്ക് നിർദേശം നൽകി.
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലും സംരക്ഷണ മതിലുകൾ തകരുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങൾ സ്കൂൾ പരിസരങ്ങളിൽ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കാനാണ് മന്ത്രിയുടെ നിർദേശം. അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടർന്ന് നാളെ നാല് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

