സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതി നേരിടുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നിന്നും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ ഒഴിവാക്കി ഏവരും ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട
സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാവുഭാഗം ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര സഹായങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “നേരത്തെ പ്രളയമുണ്ടായപ്പോള്‍ ഞങ്ങളാരും അന്നേരം ആരോപണം ഉന്നയിച്ചില്ല.
പിന്നീട് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആരോപണം ഉന്നയിക്കേണ്ട
സമയമല്ല. എല്ലാവരും ചേര്‍ന്ന് ഈ പാവങ്ങളെ സഹായിക്കാന്‍ മുന്നോട്ട്” വരണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

