തമിഴ്നാട് മുഖ്യമന്ത്രിയായതിനു ശേഷം തിയേറ്ററുകളിലെത്തിയ താരം വിജയ്യുടെ പുതിയ ചിത്രം ജനനായകൻ ബോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുന്നു. ചിത്രത്തിന്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ ഇതിനോടകം 296 കോടി രൂപ പിന്നിട്ടു.
ഇനി വെറും നാല് കോടി കൂടി ലഭിച്ചാൽ 300 കോടി എന്ന ചരിത്രനേട്ടത്തിലേക്ക് ചിത്രം എത്തും. കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ പതിനാലു കോടിയില്പരം രൂപയുടെ ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്.
തമിഴ്നാട്ടില് മാത്രം ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി. തുടർച്ചയായി ഒമ്പതാം തവണയാണ് ഒരു വിജയ് ചിത്രം തമിഴ്നാട്ടില് മാത്രം 100 കോടി ക്ലബ്ബിൽ ഇടംനേടുന്നത്.
വിദേശ വിപണിയിൽ നിന്ന് മാത്രം ജനനായകൻ 85 കോടി രൂപയാണ് വാരിയത്. റിലീസ് ദിവസം മുതൽ വാരാന്ത്യങ്ങളിലും തിയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകളായിരുന്നു.
പ്രവൃത്തിദിനമായിരുന്ന ആദ്യ തിങ്കളാഴ്ചയും മികച്ച തിരക്കാണ് ചിത്രത്തിന് അനുഭവപ്പെട്ടത്. പ്രിയപ്പെട്ട
താരത്തെ അവസാനമായി വലിയ സ്ക്രീനിൽ കാണാൻ പ്രായഭേദമന്യേ വൻ ജനാവഴിയാണ് തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇത്രയധികം പ്രതിസന്ധികൾ തരണം ചെയ്ത് തിയേറ്ററുകളിലെത്തി ബ്ലോക്ക്ബസ്റ്റർ വിജയം നേടുന്ന ആദ്യ ചിത്രമാണ് ജനനായകൻ.
ഇന്ത്യയിൽ വിവിധ പ്ലാറ്റ്ഫോമുകളിലായി ഇതുവരെ 5.8 മില്യൺ ടിക്കറ്റുകളാണ് വിറ്റുപോയത്. എച്ച്.
വിനോദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വലിയൊരു താരനിരയാണ് അണിനിരന്നിരിക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ.
നാരായണയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ: ഛായാഗ്രഹണം – സത്യൻ സൂര്യൻ, ആക്ഷൻ – അനിൽ അരശ്, കലാസംവിധാനം – വി.
സെൽവ കുമാർ, കൊറിയോഗ്രാഫി – ശേഖർ, സുധൻ, ഗാനരചന – അറിവ്, വസ്ത്രാലങ്കാരം – പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ – ഗോപി പ്രസന്ന, മേക്കപ്പ് – നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ – വീര ശങ്കർ, പി.ആർ.ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് – പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

