രാജ്യത്ത് ലഹരിമുക്ത യുവത്വം വികസിത ഭാരതം എന്ന ലക്ഷ്യ മുൻനിർത്തി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഡിയോ കോൺഫറൻസിൽ വിദ്യാർത്ഥികൾ പങ്കെടുത്ത് സംവദിച്ചു. മനുഷ്യന്റെ അന്തസ്സ് തകർക്കുന്ന ലഹരിവസ്തുക്കൾക്കെതിരെ സമൂഹം മുഴുവൻ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു.
നമ്മുടെ രാജ്യത്തെ ലഹരിയുടെ പിടിയിൽ നിന്നും പൂർണ്ണമായി മോചിപ്പിക്കുന്നതിൽ യുവജനങ്ങളുടെ പങ്ക് നിർണ്ണായകമാണെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഈ ഔദ്യോഗിക പരിപാടിയുടെ ഭാഗമായത്.
കേരളത്തിൽ നിന്ന് ഈ സവിശേഷ അവസരം ലഭിച്ചത് കണ്ണൂർ ജില്ലയിലെ ചിന്മയ വിദ്യാലയത്തിനാണ്. വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ഏകദേശം ഇരുനൂറോളം പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിന്റെ പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പൽ നിഷ വിജയകൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ ഷീബ സിപി എന്നിവർ നേതൃത്വം നൽകി. തുടർന്ന് സ്കൂൾ ഹെഡ്ബോയ് റയാൻ സാബിർ വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

