മലപ്പുറം: മുഖ്യമന്ത്രി പങ്കെടുത്ത വിരുതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി കെ.പി.
നൗഷാദ് അലി എം.എൽ.എ രംഗത്ത്. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് യാത്രകൾ ചെയ്യാനോ ഭക്ഷണം കഴിക്കാനോ പാടില്ല എന്നില്ലല്ലോ എന്നായിരുന്നു എം.എൽ.എയുടെ ചോദ്യം.
ഈ സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇത്തരത്തിൽ വ്യാഖ്യാനിക്കേണ്ട
സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ വിമർശകർ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച എം.എൽ.എ, മുതിർന്ന സഹപ്രവർത്തകനായ സി.
ഹരിദാസിനെ സന്ദർശിക്കാനാണ് തങ്ങൾ എത്തിയതെന്നും അതിന്റെ ഭാഗമായി യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിയുടെ വസതിയിൽ വെച്ച് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നുവെന്നും വിശദീകരിച്ചു. ഭക്ഷണം കഴിക്കുന്നത് എങ്ങനെയാണ് അനൗചിത്യമാകുന്നത് എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിഷയത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ചർച്ചകൾ വഴിതിരിച്ചുവിടാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും നൗഷാദ് അലി ആരോപിച്ചു. പൊന്നാനി മണ്ഡലത്തിൽ പതിറ്റാടുകളോളം സി.പി.എം എം.എൽ.എമാരാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ പത്തു വർഷക്കാലം സംസ്ഥാനം ഭരിച്ചതും അവർ തന്നെയാണ്. രാഷ്ട്രീയം സംസാരിക്കാൻ തുടങ്ങിയാൽ അതിനുള്ള മറുപടിയും നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പൊന്നാനിയിലെ രൂക്ഷമായ കടലാക്രമണ വിഷയത്തിലും എം.എൽ.എ പ്രതികരിക്കുകയുണ്ടായി. എല്ലാ വർഷവും അമ്പതോളം മീറ്റർ തീരപ്രദേശമാണ് കടലെടുക്കുന്നത്.
കാപ്പിരിക്കാട് മുതൽ അഴീക്കൽ വരെ പത്തര കിലോമീറ്ററാണ് പൊന്നാനി മണ്ഡലത്തിലെ തീരദേശത്തിന്റെ നീളം. എന്നാൽ ഇതിൽ ഒരു കിലോമീറ്ററിൽ താഴെ മാത്രമാണ് നിലവിൽ കടൽഭിതിയുള്ളത്.
സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തുകയും ബാക്കി തുക നബാർഡ് വഴി കണ്ടെത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചിട്ടുള്ളതാണ്. നിലവിൽ പദ്ധതിയുടെ ഡി.പി.ആർ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഇതിനായി രണ്ട് മുതൽ മൂന്ന് വർഷം വരെ സമയം ആവശ്യമാണ്. എന്നാൽ അത്രയും കാലം ജനങ്ങൾക്ക് കാത്തിരിക്കാൻ സാധിക്കില്ലെന്നും അടിയന്തര പരിഹാരമാണ് ആവശ്യമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. കടൽക്ഷോഭം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിൽ ഒരു മാസത്തിനകത്ത് കടൽഭിതി നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.
കൂടാതെ, ദുരിതബാധിതരെ വാടകവീടുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾക്കും മുൻകൈയെടുക്കുന്നുണ്ടെന്നും കെ.പി. നൗഷാദ് അലി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

