സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നു. 2026 ജൂലൈ 3-ാം തീയതി വൈകിട്ട് നാല് മണി വരെയുള്ള കണക്കുകൾ പ്രകാരം ഡാമിലെ ജലനിരപ്പ് 418.20 മീറ്ററായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രസ്റ്റ് ലെവലായ 419.40 മീറ്ററിൽ തന്നെ നിലനിർത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ തുറക്കാൻ അധികൃതർ നിർദേശം നൽകി.
ക്രസ്റ്റ് ലെവലായ 419.40 മീറ്ററിൽ ജലനിരപ്പ് എത്തുന്ന മുറയ്ക്ക് അധികജലം ചാലക്കുടി പുഴയിലേക്ക് തുറന്നുവിടാനാണ് തീരുമാനം. ഇതേതുടർന്ന് ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
വരുംദിവസങ്ങളിലും മഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ ജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ തുടരുമെന്നാണ് പ്രവചനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

