തൊഴിൽ അഭിമുഖത്തിനിടെയുണ്ടായ ദുരനുഭവത്തെത്തുടർന്ന് മികച്ചൊരു തൊഴിൽ അവസരം വേണ്ടെന്നു വെച്ച് യുവാവ്. ബൈനറി എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനായ ശിഖർ സക്സേനയാണ് തനിക്ക് നേരിടേണ്ടി വന്ന അനിഷ്ടകരമായ സംഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
അഭിമുഖത്തിനായി നിശ്ചയിച്ച സമയത്തെത്താതെ, 40 മിനിറ്റ് വൈകിയാണ് കമ്പനി സ്ഥാപകൻ എത്തിയത്. എന്നാൽ, വൈകിയതിനെക്കുറിച്ച് ഒരു ഖേദപ്രകടനം നടത്താൻ പോലും അദ്ദേഹം തയ്യാറായില്ല.
ഈ സംഭവത്തെക്കുറിച്ച് ശിഖർ സക്സേന കുറിച്ചത് ഇങ്ങനെയാണ്: ‘മുൻപൊരിക്കൽ വളരെ പ്രശസ്തനായ ഒരു കമ്പനി സ്ഥാപകനുമായി ഞാൻ ഇന്റർവ്യൂവിൽ പങ്കെടുത്തു. എന്നെ അദ്ദേഹം 40 മിനിറ്റോളം വെയിറ്റ് ചെയ്യിപ്പിച്ചു.
എന്നാൽ അതിന് ഒരു സോറി പോലും പറയാൻ അദ്ദേഹം തയ്യാറായില്ല. ആ ഒരൊറ്റ സംഭവം കൊണ്ട് ആ കമ്പനിയിൽ ജോലി ചെയ്യേണ്ടതില്ലെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു’.
മറ്റുള്ളവരുടെ സമയത്തെ മാനിക്കാത്തതും, വീഴ്ച വരുത്തുമ്പോൾ മാപ്പ് പറയാൻ മടിക്കുന്നതും വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം പെരുമാറ്റങ്ങൾ സഹാനുഭൂതിയുടെ കുറവായാണ് കാണുന്നത്.
ഇന്റർവ്യൂ സമയത്തെ ഈ വീഴ്ച ഒരു ‘റെഡ് ഫ്ലാഗ്’ ആയി താൻ കണക്കാക്കുകയായിരുന്നു. പിൽക്കാലത്ത് ആ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചവരിൽ നിന്ന് മോശം അനുഭവങ്ങളാണ് താൻ അറിഞ്ഞതെന്നും, ആ തീരുമാനത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 3, 2026-ന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്റർവ്യൂ സംസ്കാരത്തെക്കുറിച്ചും തൊഴിലുടമകൾ ഉദ്യോഗാർത്ഥികളോട് പുലർത്തേണ്ട
മാന്യതയെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് ഈ വെളിപ്പെടുത്തൽ തുടക്കമിട്ടിരിക്കുന്നത്. അഭിമുഖത്തിൽ ഒരു കമ്പനി സ്വീകരിക്കുന്ന രീതികൾ ആ സ്ഥാപനത്തിലെ തൊഴിൽ അന്തരീക്ഷം എങ്ങനെയുള്ളതാണെന്ന് മനസ്സിലാക്കാൻ ഉദ്യോഗാർത്ഥികളെ സഹായിക്കുമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

